കഴിഞ്ഞരാത്രിയിലെ നിലാവെട്ടത്ത് ഞാനിരുന്നിരുന്നു.
നിലാവെളിച്ചം എന്നില്‍ നിറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും എഴുതിത്തുടങ്ങി. അതിന്റെ ഒരു കുഞ്ഞു രൂപം ഈ താളില്‍ കുറിയ്ക്കുന്നു.ഇഷ്ടായെങ്കില്‍ മുഴുവന്‍ വായിച്ച്, അഭിപ്രായംപറയുമല്ലോ.നിലാവെട്ടത്തേക്കു സ്വാഗതം

ഞങ്ങളെ വിട്ടു പോയ ഞങ്ങളുടെ പ്രിയപ്പെട്ട അനുവിന്...

അന്ന്, ആ കറുത്ത ദിവസം, ആ അമാവാസി ദിവസം , ഞങ്ങള്‍ മൂന്നാം നിലയില്‍ വര്‍ക്കുചെയ്യുന്ന മലയാളികള്‍ വളരെ വിഷമത്തോടെയാണ്‌ ആ മെയില്‍ വായിച്ചത്. "ഇനി മുതല്‍ ചായ കോഫി എന്നിവ വേണമെങ്കില്‍ ആറാം നിലയില്‍ പോയി കുടിക്കണം !!!" ആറാം നില വരെ പോവുന്നതിനേക്കാള്‍ ഞങ്ങള്‍ക്കു സങ്കടം അതുവരെ ഞങ്ങള്‍ക്ക് ചായയും കോഫിയും തന്നിരുന്നു മിസ്റ്റര്‍ അനു , ഞങ്ങളുടെ പ്രിയപ്പെട്ട 'അനു' ഞങ്ങളെ വിട്ട് ആറാം നിലയിലേക്കു പോവും എന്നതായിരുന്നൂ. ആ സങ്കടത്തിന്റെ തീരാക്കടലില്‍ ഒറ്റക്കാലില്‍ നിന്ന് എഴുതിയതാണീ ഖണ്ഡ കാവ്യം. അനുവിന്‌ ഡെഡിക്കേറ്റ് ചെയ്ത്കൊണ്ടു സാദരം സമര്‍പ്പിക്കുന്നു....കണ്ണീരൊഴുക്കിയാലും!

തുടര്‍ന്ന് വായിക്കാന്‍ ...